കേപ്ടൗണ്‍: പടിഞ്ഞാറന്‍ ആഫ്രിക്ക ഗള്‍ഫ് ഓഫ് ഗുനിയയിലെ ഘാന എന്ന ഗ്രാമത്തിലാണ് സ്ത്രീകള്‍ പ്രസവിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമത്തില്‍ സ്ത്രീകള്‍ പ്രസവിക്കുന്നത് ദൈവത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് വിശ്വസിക്കുന്നവരാണ് ഘാന ഗ്രാമ നിവാസികള്‍. ദൈവ കോപം ഭയന്ന് ഘാനയില്‍ ഇതുവരെ ആരും ഈ നിയമം പാലിക്കാതെ ഇരുന്നിട്ടില്ല.
കഠിനമായ പ്രസവ വേദനയോടെ ഗ്രാമത്തില്‍ നിന്നും ഏറെ സഞ്ചരിച്ച് പോയി പ്രസവിക്കേണ്ട അവസ്ഥയാണ് ഘാനയിലെ സ്ത്രീകള്‍ക്ക്. തീയതിയെത്താതെ പ്രസവിക്കുന്നവര്‍ക്കും, സങ്കീര്‍ണതകള്‍ നിറഞ്ഞ് പ്രസവിക്കുന്നവര്‍ക്കും ഈ നിയമം വലിയ രീതിയില്‍ ബുദ്ധിമുട്ടാകാറുണ്ട്. ഇന്ന് ഘാനയില്‍ ജീവിച്ചിരിക്കുന്നവരില്‍ ആരും തന്നെ ആ ഗ്രാമത്തില്‍ ജനിച്ചവരല്ല.
പ്രസവത്തിന് മാത്രമല്ല ഘാനയില്‍ നിരോധനം. മൃഗങ്ങളെ കൊല്ലുന്നതും ശവസംസ്കാരം നടത്തുന്നതും ദൈവ കോപത്തിന് കാരണമാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.
ഘാനയില്‍ താമസമാക്കാനായി പൂര്വീകരെത്തിയപ്പോള് അവര്‍ ഒരു അശരീരി കേട്ടുവത്രെ. ഇവിടെ താമസിക്കണമെങ്കില്‍ നിങ്ങള്‍ ഈ നിയമങ്ങള്‍ പാലിച്ചേ മതിയാകൂ.' ആ ശബ്ദത്തില്‍ പറഞ്ഞ നിയമങ്ങളാണ് ഇവയെന്നും കാലങ്ങളായി ഇവരിത് പാലിച്ച് വരികയാണെന്നും ഗ്രാമവാസികള്‍ പറയുന്നു.
എന്നാലിപ്പോള്‍, ഈ നിയമത്തിനും ആചാരത്തിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗ്രാമത്തിലെ ചില സ്ത്രീകള്‍. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ ഗ്രാമത്തില്‍ തന്നെ ജനിക്കാനുള്ള അനുമതി വേണമെന്നാണ് അവിടത്തെ ഫെമിനിച്ചികളുടെ ആവശ്യം.