Sorry, you need to enable JavaScript to visit this website.

മോഡിയുടെ കാമ്പയിന്‍ തിരിച്ചടിച്ചു; നിരാശയോടെ അരുണ്‍ ജെയ്റ്റ്‌ലി

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരംഭിച്ച ഞാനും കാവല്‍ക്കരാനാണ് പ്രചാരണ കാമ്പയിന്‍ തിരിച്ചടിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും ട്രോളന്മാരും മോഡിയുടെ മേ ഭി ചൗക്കിധാര്‍ കാമ്പയിനെതിരെ വന്‍ പരിഹാസമാണ് അഴിച്ചുവിട്ടത്. പ്രതിരോധ കാമ്പയിന്‍ ആരംഭിച്ചതിന്റെ കാരണം വ്യക്തമാക്കാന്‍ രാഹുല്‍ മോഡിയെ വെല്ലുവിളിച്ചിരുന്നു.

പ്രധാനമന്ത്രി മോഡിയെ അനാവശ്യമായി ആക്രമിച്ച് അദ്ദേഹത്തിന്റെ പ്രതിഛായ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ യഥാര്‍ഥ പ്രശ്‌നങ്ങളില്ലാത്തതിനാലാണ് കള്ളം പ്രചരിപ്പിക്കാനും പരഹിസിക്കാനും മുതിരുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മോഡിക്കെതിരായ പരിഹാസം ജനങ്ങള്‍ തള്ളിക്കളയുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കിധാര്‍ ചോര്‍ ഹെ) എന്ന രാഹുലിന്റെ പ്രചാരണത്തിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ഞാനും കാവല്‍ക്കാരനാണ് കാമ്പയിന് പ്രധാനമന്ത്രി മോഡി കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്.
മോഡിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് സന്ദേശങ്ങള്‍ പോയത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ പരിഹാസം ശക്തമാക്കിയിരുന്നു.

 

Latest News