ക്രൈസ്റ്റ് ചര്‍ച്ച്- ന്യൂസിലാന്റിലെ പള്ളികളില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട 15 ലക്ഷം വിഡിയോകള്‍ നീക്കം ചെയ്തതായി ഫേസ് ബുക്ക് അറിയിച്ചു. ആക്രമണം നടന്ന് 24 മണിക്കൂറിനിടെയാണ് ഇത്രയും വിഡിയോകള്‍ നിരാകരിച്ചത്. 12 ലക്ഷത്തോളം വിഡിയോകള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ തന്നെ ബ്ലോക്ക് ചെയ്തുവെന്നും ന്യൂസിലാന്റ് ഫേസ് ബുക്ക് വക്താവ് മിയ ഗാര്‍ലിക്ക് പറഞ്ഞു.
ഇരകളായവരോടുള്ള ആദരവും പ്രാദേശിക അധികൃതരുടെ നിര്‍ദേശവും കണക്കിലെടുത്ത് വിഡിയോകളുടെ എഡിറ്റ് ചെയ്ത പതിപ്പുകളും നീക്കം ചെയ്യുന്നുണ്ടെന്ന് ഫേസ് ബുക്ക് അറിയിച്ചു. ജീവനക്കാര്‍ക്കു പുറമെ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയാണ് വളരെ വേഗം ലക്ഷക്കണക്കിനു വിഡിയോകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിച്ചത്.