ഗാന്ധിനഗര്‍- കോണ്‍ഗ്രസ് ഗുജറാത്ത് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സൈബര്‍ ആക്രമണം നടത്തിയ അജ്ഞാത ഹാക്കര്‍മാര്‍ ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന യുവ പട്ടേല്‍ നേതാവ് ഹര്‍ദിക് പട്ടേലിന്റെ അശ്ലീല ചിത്രം പോസ്റ്റ് ചെയ്തു. ഹര്‍ദിക്കിനെതിരെ ബിജെപി നേരത്തെ പ്രചരിപ്പിച്ച വ്യാജ സെക്‌സ് ടേപ്പാണ് കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടി ഐടി വിഭാഗം ഉടന്‍ ഇതു നീക്കം ചെയ്യുകയും വെബ്‌സൈറ്റ് പുനസ്ഥാപിക്കുകയും ചെയ്തു. ഹര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഇഷ്ടപ്പെടാത്തവരുടെ വേലയായിരിക്കും ഇതെന്ന് പാര്‍ട്ടി വക്താവ് മനീഷ് ദോഷി പറഞ്ഞു. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പു വേലളില്‍ ഹര്‍ദിക്കിന്റേതെന്ന പേരില്‍ അഞ്ച് അശ്ലീല വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചിരിച്ചിരുന്നു. എന്നാല്‍ ഇതു മോര്‍ഫ് ചെയ്തുണ്ടാക്കിയതാണെന്ന് 25-കാരനായ ഹര്‍ദിക് മറുപടി നല്‍കിയിരുന്നു.