ശ്രീനഗര്‍- ബി.ജെ.പിയുടേയും ആര്.എസ്.എസിന്റേയും വിഭാഗീയ അജണ്ടക്കെതിരെ ഒരുമിച്ച് നില്ക്കാന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല കശ്മീര്‍ ജനതയെ ആഹ്വാനം ചെയ്തു. വര്‍ഗീയ ശക്തികള്‍ അന്തരീക്ഷം വഷളാക്കാന്‍ ശ്രമിക്കുമെന്നും അവരുടെ പ്രാചരണങ്ങളില്‍ കുടുങ്ങരുതെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയും ആര്.എസ്.എസും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിഭാഗീയ അജണ്ടക്കെതിരെ സംസ്ഥാനത്തെ എല്ലാ മേഖലകളിലേയും ജനങ്ങള്‍ ഒന്നിക്കണം. ആര്.എസ്.എസിനും കൂട്ടാളികള്‍ക്കും ജനങ്ങള്‍ അര്‍ഹമായ മറുപടി നല്‍കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താഴ്വരയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയവരുമായി നാഷണല്‍ കോണ്‍ഫറന്‍സ് ആസ്ഥാനത്ത് ആശയവിനിമയം നടത്തുകയായിരുന്നു ഫാറൂഖ് അബ്ദുല്ല. ഇപ്പോള്‍ ഒന്നിച്ചു നില്ക്കാന് സാധിച്ചില്ലെങ്കില്‍ കാലം നമുക്ക് ഒരിക്കലും മാപ്പ് നല്‍കില്ല. നമ്മുടെ അടുത്ത തലമുറയുടെ സമാധാന ഭാവി ഉറപ്പുവരുത്തുന്നതിനുള്ള ഐക്യമാണിത്. സ്വന്തം സമാധാന ഭാവി തെരഞ്ഞെടുക്കാനുള്ള അവസരമാണ് ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നതെന്നും ശ്രീനഗറില്‍നിന്നുള്ള എം.പിയായ അദ്ദേഹം പറഞ്ഞു.