ലോസ്ഏഞ്ചല്‍സ്: സൗന്ദര്യപ്പട്ടവും ബോളിവുഡ് അഭിനയമൊക്കെ കടന്നു പ്രിയങ്ക ചോപ്ര ഇന്ന് ലോകം അറിയുന്ന നടിയാണ്. ഹോളിവുഡിലെ സീരിയല്‍ ആണ് പ്രിയങ്കക്കു തുണയായത്. അടുത്തിടെയാണ് പ്രിയങ്കയും പ്രശസ്ത അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസും വിവാഹിതരായത്. ഇപ്പോഴിതാ തന്റെ ഒരു പാട്ട് ഹിറ്റായതിന്റെ സന്തോഷത്തില്‍ നിക്ക് പ്രിയങ്കയ്ക്ക് സമ്മാനിച്ചതു മൂന്നു കോടിയുടെ അത്യാഢംബര വാഹനമായ മെയ്ബാക്ക് കാശര്‍.
ദിവസങ്ങള്‍ക്കുമുമ്പു ജോനാസ് സഹോദരങ്ങളും പ്രിയങ്കയും ചേര്‍ന്ന് ഒരു ഗാനം പുറത്തിറക്കി. സൂപ്പര്‍ ഹിറ്റായി മാറിയ ആ ഗാനം ബില്‍ബോര്‍ഡ് ടോപ് 100 ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതിനാണ് സര്‍പ്രൈസ് സമ്മാനം. പ്രിയങ്ക തന്നെയാണ് ഈ വിവരം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇരുവരും വാഹനത്തിനു മുമ്പില്‍ പരസ്പരം ചുംബിച്ചു നില്‍ക്കുന്ന ചിത്രവും കൂടെ ചേര്‍ത്തിട്ടുണ്ട്. മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഡംബര ബ്രാന്‍ഡാണ് മെയ്ബാക്ക്.