ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മര്‍ദം തുടരുന്നതിനിടെ, സ്ഥാനാര്‍ഥിയാകാനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. എം.എല്‍.എ സ്ഥാനത്തിരുന്നുകൊണ്ട് ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച നടന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനം ഹൈക്കമാന്‍ഡ് എടുക്കട്ടെ എന്ന് ധാരണയായിരുന്നു.
നേരത്തെ, വി.എം.സുധീരന്‍, കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍ തുടങ്ങിയ നേതാക്കളെല്ലാം മത്സര രംഗത്തേക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയതോടെ കണ്ണൂരില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് സുധാകരന്‍ വ്യക്തമാക്കി.
ദല്‍ഹിയില്‍ സംഘടനാ ചുമതലകള്‍ ഏകോപിപ്പിക്കുന്ന തിരക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് മത്സരിക്കാനില്ലെന്ന് വേണുഗോപാല്‍ അറിയിച്ചത്.