Sorry, you need to enable JavaScript to visit this website.

പവാറിന് മത്സരിച്ചത് മതിയായി 

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ താന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് അറിയിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍.
കുടുംബത്തില്‍ നിന്ന് രണ്ടു പേര്‍ മല്‍സരരംഗത്തിറങ്ങാനിരിക്കെയാണ് താന്‍ മാറിനില്‍ക്കുന്നതെന്ന് ശരദ് പവാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ ബാരാമതിയില്‍ ജനവിധി തേടുമ്പോള്‍ കൊച്ചുമകനായ പാര്‍ഥ് പവാറാണ് മാവല്‍ മണ്ഡലത്തില്‍ മത്സരിക്കുക. ശരദ് പവാറിന്റെ സഹോദരന്‍ അജിത് പവാറിന്റെ മകനാണ് 28 വയസ്സുകാരനായ പാര്‍ഥ് പവാര്‍.  
ഇതുവരെ 14 പ്രാവശ്യം ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുള്ള വ്യക്തിയാണ് ശരദ് പവാര്‍. 

Latest News