Sorry, you need to enable JavaScript to visit this website.

ചിത്രം വരച്ച് കോടികള്‍  സമ്പാദിക്കുന്ന മുഖ്യമന്ത്രി 

കൊല്‍ക്കത്ത: സ്വയം വരച്ച ചിത്രങ്ങളിലൂടെ പണം സമ്പാദിക്കുന്ന ഒരു മുഖ്യമന്ത്രി. 
കലാകാരിയായ മുഖ്യമന്ത്രി ആരെന്നോ? പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിതന്നെ!!
രണ്ടു വര്‍ഷത്തില്‍ മമത താന്‍ വരച്ച ചിത്രങ്ങള്‍ വിറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് സമ്പാദിച്ചത് 6,46,90,000 കോടി രൂപയാണ്.  
 2011 മുതല്‍ 2013 വരെയുള്ള രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെയാണ് ചിത്ര വില്‍പ്പനയിലൂടെ മമത ഇത്രയും തുക സമ്പാദിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ, 2013ന് ശേഷം ഇതുവരെ ചിത്രങ്ങള്‍ വിറ്റ് പാര്‍ട്ടി ഒരു രൂപപോലും സമ്പാദിച്ചിട്ടില്ല എന്നും സത്യവാങ്മൂലം വെളിപ്പെടുത്തുന്നു. 
എന്നാല്‍, ഒരുകാലത്ത് മമതയുടെ ചിത്ര രചനയും വില്‍പനയും വിവാദമായിരുന്നു. സിബിഐ അന്വേഷിക്കുന്ന ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. കാരണം, ബംഗാളില്‍ ആദ്യമായി അധികാരത്തിലെത്തിയ ആദ്യ രണ്ടു വര്‍ഷത്തിലാണ് മമതയുടെ പെയിന്റി0ഗിലൂടെ പാര്‍ട്ടി 6,46,90,000 കോടി രൂപ വരുമാനം നേടിയത്.  

Latest News