മെക്സിക്കോ സിറ്റി- നിശാക്ലബില്‍ അജ്ഞാത സംഘം നടത്തിയ വെടിവെപ്പില്‍ 15 പേര് കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മെക്സിക്കോയിലെ ഗുവാനജുവോഡോയിലെ ക്ലബില്‍ ശനിയാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എണ്ണ പൈപ്പുകളില്‍നിന്ന് പെട്രോള്‍ മോഷ്ടിക്കുന്നതിലെ കുപ്രസിദ്ധമായ സ്ഥലമാണിത്. മോഷ്ടാക്കള്‍ക്കെതിരെ അടുത്തിടെ പോലീസ് നടപടി ശക്തമാക്കിയിരുന്നു.