ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ കരസേനാ ജവാനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അവധിയില്‍ വീട്ടില്‍പോയ ബുദ്ഗാമിലെ ഖാസിപോറ സ്വദേശിയായ ജവാനനെ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു വാര്‍ത്ത. ഇതു സംബന്ധിച്ച ഊഹാപോഹം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സൈനികന്‍ സുരക്ഷിതനാണെന്നും മന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയാണ് സൈനികനെ തട്ടികൊണ്ടു പോയെന്ന പ്രചാരണം ഉണ്ടായത്. പുല്‍വാമ ഭീകരാക്രമണ പശ്ചാത്തലത്തില്‍ കശ്മീരില്‍ സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കെയാണ് ഈ വ്യാജ വാര്‍ത്ത പ്രചരിച്ചത്.