ലണ്ടന്‍: അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന കൌമാരക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ പുതിയ നീക്കവുമായി അധികൃതര്‍. പതിനെട്ടു വയസു പൂര്‍ത്തിയാകാത്തവര്‍ക്ക് പോണ്‍ സൈറ്റുകളില്‍ ഇനിമുതല്‍ പ്രവേശിക്കാനാകില്ല. ബ്രിട്ടനിലാണ് ഇത്തരമൊരു നിയം വരാന്‍ പോകുന്നത്.ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന പോണ്‍ഹബ്, യൂപോണ്‍ തുടങ്ങിയ അശ്ലീല വെബ്‌സൈറ്റുകള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഏപ്രില്‍ മുതല്‍ ഉപയോക്താക്കള്‍ പ്രായം തെളിയിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.സൈറ്റുകളില്‍ എത്തുന്നവരോട് പ്രായം തെളിയിക്കുന്ന രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെടുകയും അത് പരിശോധിച്ച ശേഷം കൃത്യമാണെങ്കില്‍ മാത്രമേ അശ്ലീല
വീഡിയോകള്‍ കാണാന്‍ കഴിയൂ.മൊബൈല്‍ എസ്എംഎസ്, ക്രെഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ പ്രായം തെളിയിക്കാനുള്ള രേഖകളായി ഉപയോഗിക്കാം. ആദ്യം സന്ദര്‍ശിക്കുമ്പോള്‍ ഉപയോക്താവ് ഒരു എയ്ജ്‌ഐഡി അക്കൗണ്ട് സൃഷ്ടിക്കേണ്ടി വരും.
അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന യുവതി യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് അധികൃതര്‍ ഇത്തരമൊരു ശ്രമവുമായി രംഗത്ത് എത്തിയത്. ഇന്ത്യയിലെ ഒക്ടോബര്‍ മുതല്‍ പോണ്‍ഹബ് അടക്കം 800 വെബ്‌സൈറ്റുകള്‍ ബാന്‍ ചെയ്തിരുന്നു.