ലോസ് ഏഞ്ചല്‍സ്: ഫാഷന്‍ ലോകത്തെ താരം ഐറിസ് അപ്ഫലിന് പ്രായം 97. ഇത്രയും പ്രായമുള്ള മോഡലിനെ ആരെങ്കിലും ജോലിയ്ക്ക് വിളിക്കുമോയെന്നാണോ? എന്നാല്‍, അപ്!ഫലിനെ കരാറിലെടുത്ത് ഞെട്ടിച്ചിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ മാനേജ്!മെന്റ് ഏജന്‍സികളില്‍ ഒന്നായ ഐഎംജി.
ചെറുപ്പവും ചുറുചുറുക്കും മാത്രം മാനദണ്ഡമാകുന്ന ഫാഷന്‍ ലോകത്ത് അപ്!ഫല്‍ ഒരു അത്ഭുതമാകുന്നതും പ്രായം കാരണമാണ്.
ലോകത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഐഎംജി ഇനി അപ്!ഫലിനെ റാമ്പിലിറക്കും.പരസ്യങ്ങള്‍, എന്‍ഡോഴ്!മെന്റുകള്‍ എന്നിവയില്‍ ഐഎംജിയ്ക്ക് വേണ്ടി ഇനി അപ്!ഫെല്‍ പ്രവര്‍ത്തിക്കും.
നമോഡലി0ഗ് രംഗത്തെ തന്റെ വിജയം ബാക്കിയുള്ളവര്‍ക്കും വലിയ പ്രചോദനമാകുമെന്നാണ് അപ്!ഫല്‍ കരുതുന്നത്. പ്രായമായ സ്ത്രീകള്‍ കൂടുതല്‍ വരണമെന്നാണ് ഈ ഫാഷന്‍ ഐക്കണ്‍ ആഗ്രഹിക്കുന്നത്.
ഇന്റീരിയര്‍ ഡിസൈനറായി കരിയര്‍ ആരംഭിച്ച അപ്!ഫല്‍ 'ഓള്‍ഡ് വേള്‍ഡ് വീവേഴ്‌സ്' എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ സഹ സ്ഥാപക കൂടിയാണ്. അപ്ഫലിന്റെ ഭര്‍ത്താവ് കാള്‍ ആണ് സ്ഥാപനത്തിന്റെ മറ്റൊരു സ്ഥാപകന്‍. ജോര്‍ജ്ജ് ബുഷ്, ക്ലിന്റന്‍ ട്രുമന്‍ തുടങ്ങിയവരുടെ ഭരണ കാലത്ത് വൈറ്റ് ഹൗസിലെ ഡിസൈന്‍ പ്രൊജക്ടുകളും അപ്ഫല്‍ ചെയ്തിട്ടുണ്ട്.
കൂടാതെ, ബാര്‍ബി ഡോള്‍ നിര്‍മ്മാണ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രൂപം അപ്ഫലിന്റേതാണ്.