കറാച്ചി: പാക് സൈന്യം നല്‍കിയ ചായ അഭിനന്ദന്‍ കുടിക്കുകയും 'ദി ടീ ഇസ് ഫന്റാസ്റ്റിക്' എന്ന് പറയുകയും ചെയ്യുന്ന ദൃശ്യം പാക്കിസ്ഥാനിലെ ഒരു ചായപ്പൊടിയുടെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയ വീഡിയോ ആണ് വൈറലായി. വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത് പടര്‍ന്നു. പാക്കിസ്ഥാനിലെ പ്രശസ്മായ ഒരു ചായപ്പൊടി ബ്രാന്‍ഡായ താപാലിന്റെ പരസ്യത്തിലാണ് അഭിനന്ദന്റെ ദൃശ്യങ്ങള്‍ ചേര്‍ത്ത് പ്രചരിക്കുന്നത്. പരസ്യത്തിന്റെ അവസാന ഭാഗത്തായിട്ടാണ് 'ദി ടീ ഈസ് ഫന്റാസ്റ്റിക്, താങ്ക്‌സ് എന്ന് അഭിനന്ദന്‍ പറയുന്ന ദൃശ്യങ്ങള്‍ ചേര്‍ത്തത്. അഭിനന്ദന്‍ പാക്കിസ്ഥാനിലും താരമായി, പാക്കിസ്ഥാനിലെപരസ്യത്തില്‍ അഭിനന്ദന്‍ തുടങ്ങിയ അടിക്കുറുപ്പുകളോടെയായിരുന്നു ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടത്. താപാല്‍ തേയിലയുടെ യഥാര്‍ത്ഥ പരസ്യത്തില്‍ അഭിനന്ദന്റെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പാക്കിസ്ഥാന്‍ പുറത്ത് വിട്ട വീഡിയോയില്‍നിന്നുള്ള ഭാഗങ്ങള്‍ തേയിലപ്പൊടിയുടെ പരസ്യത്തില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു.