ചെന്നൈ: കോളിവുഡിലെ പ്രണയ ജോഡികളായിരുന്നു ചിമ്പുവും ഹന്‍സികയും. ഇരുവരുടെയും പ്രണയവും വേര്‍പിരിയലും തമിഴ് സിനിമാ ലോകത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. ഇപ്പോഴിതാ ചിമ്പുവും ഹന്‍സികയും ഒന്നിക്കുന്നു എന്നതാണ് തമിഴ് സിനിമാ മേഖലയിലെ പുതിയ വാര്‍ത്ത. പക്ഷേ ജീവിതത്തില്‍ അല്ലെന്നു മാത്രം. സിനിമയിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.നവാഗതനായ യു ആര്‍ ജലീല്‍ സംവിധാനം ചെയ്യുന്ന മഹാ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രം കൂടിയായ മഹായില്‍ അതിഥിവേഷത്തിലാണ് ചിമ്പു എത്തുക. ഹന്‍സിക തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.ഒരു സസ്‌പെന്‍സ് ത്രില്ലറാണ് മഹാ. ശ്രീകാന്ത്, തമ്പി രാമയ്യ, കരുണാകരന്‍, നാസര്‍, ജയപ്രകാശ്, ഛായാസിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.