മുംബൈ: ഓണ്‍ലൈന്‍ ഭക്ഷണ വിപണി കയ്യടക്കി വാണിരുന്ന പിസയെയും ബര്‍ഗറിനെയുമൊക്കെ പിന്നിലാക്കി ബിരിയാണിയുടെ കുതിപ്പ്. 2017 വര്‍ഷത്തെ അപേക്ഷിച്ച് ബിരിയാണിയുടെ ആവശ്യക്കാരില്‍ വന്‍ വര്‍ദ്ധനവെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിപണന രംഗത്തെ ഭീമന്‍മാരായ സ്വിഗ്ഗി. മുന്‍പ് ഉത്സവ സീസണിലാണ് ബിരിയാണിക്ക് ആവശ്യക്കാര്‍ഏറെയുണ്ടായിരുന്നത്. എന്നാലിപ്പോള്‍ ഓരോ 3.5 സെക്കന്‍ഡിലും ഒരു ബിരിയാണി ഓര്‍ഡര്‍ ഉണ്ടാകുന്നു.
ഹൈദരബാദി, ലഖ്‌നൗവി, കൊല്‍ക്കത്ത, മലബാറി, ബോംബൈ തുടങ്ങി പത്തിലധികം വ്യത്യസ്ത രുചികളിലാണ് ഇന്ത്യയില്‍ ബിരിയാണി ലഭ്യമാകുന്നത്.
ബിരിയാണിയുടെ വകഭേദങ്ങളില്‍ തന്നെ ആവശ്യക്കാരേറെ ചിക്കന്‍ ബിരിയാണിക്കാണ്. അതിനിടെ, ബിരായാണിയുടെ ആരാധനയുടെ വ്യാപ്തി വിളിച്ചോതി ഇന്ത്യയില്‍ ഒക്ടോബര്‍ 28 ബിരിയാണി ദിനമായി ആചരിക്കാനും തുടങ്ങിയിരിക്കുന്നു.
ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ ബിരിയാണി ഓര്‍ഡര്‍ ലഭിച്ച ദിനമെന്ന പരിഗണനയിലാണ് ബിരിയാണി ദിനം പ്രഖ്യാപിച്ചത്.
ബിരിയാണിയുടെ വര്‍ധിച്ച് വരുന്ന ആവശ്യകത പരിഗണിച്ച് നിരവധി വ്യവസായ ശൃംഖലകളാണ് ഈ രംഗത്തേയ്ക്ക് ആകര്‍ഷിക്കപ്പെട്ടിരിക്കുന്നത്. ലാഭസാധ്യത മുതലെടുത്ത് ഭക്ഷണ വിപണന രംഗത്തെ ഭീമന്‍മാര്‍ നിക്ഷേപങ്ങളുമായി ബിരിയാണി വിപണി ലാക്കാക്കി വട്ടമിട്ട് പറക്കുന്നുണ്ട്.