Sorry, you need to enable JavaScript to visit this website.

ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഇന്ത്യയില്‍ 

ന്യൂദല്‍ഹി: ഇന്ത്യന്‍ നഗരമായ ഗുരുഗ്രാം മലിനീകരണ തോതില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ലോകത്തില്‍ ഏറ്റവുമധികം വായു മലിനീകരണം ഉണ്ടാവുന്ന 10 നഗരങ്ങളില്‍ ഏഴും ഇന്ത്യയിലെന്നാണ് ഐക്യുഎയര്‍ എയര്‍വിഷ്വല്‍ എന്ന ഏജന്‍സിയും ഗ്രീന്‍പീസും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നത്. ഇതില്‍ ഗുരുഗ്രാമാണ് മലിനീകരണ തോതില്‍ മുന്നില്‍ നില്‍ക്കുന്നത്.
ലോകത്തെ ഏറ്റവും മലിനീകരമുള്ള 30 നഗരങ്ങളെടുത്താല്‍ അതില്‍ 22ഉം ഇന്ത്യയിലാണ്. ചൈനയിലെ അഞ്ച് നഗരങ്ങളും പാക്കിസ്ഥാനിലെ രണ്ടും ബംഗ്ലാദേശിലെ ഒരു നഗരവും പട്ടികയിലുണ്ട്. ചൈനയിലെ ഹോട്ടണ്‍ നഗരം എട്ടാം സ്ഥാനത്തും പാക്കിസ്ഥാനിലെ ലാഹോര്‍ പത്താം സ്ഥാനത്തുമുണ്ട്.
മലിനീകരണം മൂലമുള്ള ചികിത്സകള്‍ക്കുവേണ്ടിയും ഉത്പാദന നഷ്ടം മൂലവും ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാനിരക്കിന്റെ 8.5 ശതമാനത്തോളം നഷ്ടമാകുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ഏറ്റവും രൂക്ഷമായ വായുമലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. ബംഗ്ലാദേശ് ഒന്നാമതും പാകിസ്ഥാന്‍ രണ്ടാമതും അഫ്ഗാനിസ്ഥാന്‍ നാലാമതുമാണുള്ളത്.

Latest News