കൊച്ചി: അങ്കമാലി ഡയറീസിന് ശേഷം ലിജോ പല്ലിശേരി സംവിധാനം ചെയ്ത 'ഈ.മ.യൗ' അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധ പിടിച്ച് പറ്റിയ ചലച്ചിത്രമായിരുന്നു.ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുകയാണ് ഈ.മ.യൗ. നടന്‍, തിരക്കഥ , സംവിധാനം എന്നീ വിഭാഗങ്ങളിലെ മൂന്ന് അവാര്‍ഡുകളാണ് ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് ഈ.മ.യൗ കരസ്ഥമാക്കിയത്.ചിത്രത്തിന്റെ രചയിതാവായ പി. എഫ്. മാത്യൂസ് ഫേസ്ബുക്കിലൂടെയാണ് വിവരം ആരാധകരോട് പങ്ക് വെച്ചത്. ആഷിഖ് അബു ഇന്‍സ്റ്റാഗ്രാമിലൂടെയും വിവരം എത്തിച്ചിട്ടുണ്ട്.മരണ അറിയിപ്പുകളില്‍ രേഖപ്പെടുത്തുന്ന ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കെഴുത്താണ് ഈ.മ.യൗ. പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് അബു തീയറ്ററുകളെത്തിച്ച ഈ.മ.യൗ ഏറെ നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രം കൂടിയാണ്.ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. മൂന്നോ നാലോ കഥാപാത്രങ്ങളൊഴിച്ച് ബാക്കിയുള്ളവരെയെല്ലാം സിനിമ ചിത്രീകരിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയ പുതുമുഖങ്ങളായിരുന്നു.കൊച്ചി പ്രധാന ലൊക്കേഷനാക്കി വെറും 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടി0ഗ് തീര്‍ത്തത്. പി.എഫ് മാത്യൂസ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹ നിര്‍വഹിച്ചത് ഷൈജു ഖാലിദാണ്. സംഗീതം പ്രശാന്ത് പിള്ള.