കൊച്ചി: ദിലീപ്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. തീയറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു സീനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ലോകം മുഴുവന്‍ പ്രശസ്തമായ മീ ടൂ ക്യാമ്പയിനെ രസകരമായി ട്രോളിക്കൊണ്ടാണ് ഈ സീന്‍ ഒരുക്കിയിരുന്നത്.
ബാലന്‍ വക്കീലില്‍ ദിലീപിനൊപ്പം തന്നെ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമായിരുന്നു സിദ്ധിഖും. ചിത്രത്തിലെ സിദ്ധിഖിന്റെ ഹാസ്യ രംഗങ്ങള്‍ക്ക് തിയറ്ററുകളില്‍ നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു.
ദിലീപിന്റെ കഥാപാത്രമായ ബാലകൃഷ്ണന്റെ അച്ഛന്‍ വേഷത്തിലാണ് സിദ്ധിഖ് ചിത്രത്തിലെത്തുന്നത്. ഛോട്ടാ മുംബൈയ്ക്കു ശേഷം സിദ്ധിഖ് അവതരിപ്പിച്ച മികച്ച ഹാസ്യ റോളുകളില്‍ ഒന്നുകൂടിയായിരുന്നു ബാലന്‍ വക്കീലിലെ അച്ഛന്‍ കഥാപാത്രം.ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18 മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍. 2കണ്‍ട്രീസിനു ശേഷം ദിലീപും മംമ്തയും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍. ഇവര്‍ക്കൊപ്പം രഞ്ജി പണിക്കര്‍,ബിന്ദു പണിക്കര്‍,ഭീമന്‍ രഘു, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സൈജു കുറുപ്പ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തി.