Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജഗതി വൈകാതെ സിനിമയിലും അഭിനയിക്കും 

കൊച്ചി: അപകടം സംഭവിച്ച് നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ക്യാമറയ്ക്ക് മുന്നിലേക്ക് മഹാനടന്‍ ജഗതി എത്തുന്നതിന്റെ ആവേശത്തിലാണ് മലയാളികള്‍. ഒരു പരസ്യ ചിത്രത്തിലാണ് ജഗതി അഭിനയിക്കുന്നതെന്ന വിവരവും പുറത്തെത്തിയിരുന്നു. ഒരു വാട്ടര്‍തീം പാര്‍ക്കിന്റെ പരസ്യത്തിലാണ് ജഗതി അഭിനയിക്കുക. ഉടനെ സിനിമയില്‍ ജഗതി അഭിനയിക്കുമെന്നായിരുന്നു മകന്‍ രാജ്കുമാര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ജഗതിയെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ് പുതിയ വിവരം. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ ശ്യാമപ്രസാദിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത 'ഒരു ഞായറാഴ്ച'യുടെ നിര്‍മ്മാതാവ് ശരത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജഗതി സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. 'കബീറിന്റെ ദിവസങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും ശരത് ചന്ദ്രനാണ്. ശ്രീകുമാര്‍ പി കെയാണ് രചന നിര്‍വ്വഹിക്കുന്നത്. 
ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പുറത്തെത്തിയിട്ടുണ്ട്. ചിത്രത്തില്‍ ജഗതിയോടൊപ്പം മുരളി ചന്ദ്, ഭരത്, റേച്ചല്‍ ഡേവിഡ്, ആദിയ പ്രസാദ്, സുധീര്‍ കരമന, ദിനേശ് പണിക്കര്‍, മേജര്‍ രവി, ബിജുക്കുട്ടന്‍, കൈലാഷ്, നോബി, താരാ കല്യാണ്‍, സോനാ നായര്‍, ജിലു ജോസഫ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം ഉദയന്‍ അമ്പാടി. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് എം ജയചന്ദ്രന്‍, അല്‍ഫോന്‍സ് ജോസഫ്, അനിത ഷെയ്ഖ് എന്നിവരാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Latest News