ന്യൂദല്‍ഹി- ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാനിരക്ക് കഴിഞ്ഞ അഞ്ച് പാദത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ വളര്‍ച്ചാ നിരക്ക് 6.6 ശതമാനം മാത്രമാണ്.
നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് നേരത്തെ കണക്കാക്കിയ 7.2 ശതമാനത്തില്‍നിന്ന് ഏഴു ശതമാനമായി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിക്കും.
പണപ്പെരുപ്പം നിയന്ത്രിക്കാനായാല്‍ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നുണ്ട്.