വാഷിംഗ്ടണ്‍-വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനിനെ പാക്കിസ്ഥാന്‍ വിട്ടുകൊടുക്കണമെന്ന് പാക് മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളും എഴുത്തുകാരിയുമായ ഫാത്തിമ ഭൂേട്ടാ.
പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കണം. അങ്ങനെ സമാധാനം പുലര്‍ത്തുന്നതിനും മനുഷ്യത്വത്തിനും അഭിമാനം സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ ആത്മാര്‍ഥത തെളിയിക്കണം എന്ന് തന്നെയാണ് താനുള്‍പ്പെടെ നിരവധി പാക് യുവത ആഗ്രഹിക്കുന്നത്' ഫാത്തിമ ഭൂട്ടോ പറയുന്നു.
ജീവിതകാലം മുഴുവന്‍ യുദ്ധത്തിന് വേണ്ടി നാം ചെലവിടുന്നുണ്ട്. പാക് സൈനികര്‍ കൊല്ലപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ സൈനികരുടെയും മരണം തങ്ങള്‍ ആഗ്രഹിക്കുന്നില്ല. 'തന്റെ തലമുറയിലെ പാക്കിസ്ഥാനികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണ്. ഏറ്റവും ശരിയായതും ആവശ്യമായതുമായ സമാധാനത്തിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് ഭയം ഒട്ടുമില്ല. പട്ടാള ഭരണത്തിന്റെയും തീവ്രവാദത്തിന്റെയും അസ്ഥിരതകളുടെയും നീണ്ട ചരിത്രം അനുഭവിച്ച തന്റെ തലമുറയിലെ പാക്കിസ്ഥാനികള്‍ യുദ്ധത്തെ അംഗീകരിക്കുകയോ യുദ്ധാഹ്വാനത്തോട് താത്പര്യം കാണിക്കുകയോ ചെയ്യില്ല, ഫാത്തിമ ഭൂട്ടോ വ്യക്തമാക്കി.
നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം. വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ കരാര്‍ പാലിച്ച് വിട്ടയ്ക്കണമെന്നാണ് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നത്. വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ സുര്യ കിരണ്‍ അംഗമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്‍.