മുംബൈ: പാക് സേനയുടെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനയിലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ അപമാനിച്ച് പാക് നടി.
'എല്ലാം വിടൂ...!!! ഇങ്ങനെയൊരു മീശ ഞാനിതിന് മുന്‍പ് കണ്ടിട്ടില്ല'' ഇതാണ് വിവാദമായ പാക് നടി വീണാ മാലികിന്റെ ട്വീറ്റ്. ഇതിന് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായാണ് ബോളിവുഡ് നടി സ്വര ഭാസ്കര്‍ രംഗത്തെത്തിയിരിക്കുന്നത്.
'' നിങ്ങളോടും കുഷ്ടം പിടിച്ച നിങ്ങളുടെ മനസിനോടും ലജ്ജ തോന്നുന്നു. ഞങ്ങളുടെ ഓഫീസര്‍ ഹീറോയാണ്, ധൈര്യശാലിയാണ്, മാന്യതയുടെ മുഖമാണ് അദ്ദേഹത്തിന്. അദ്ദേഹത്തെ ചോദ്യം ചെയ്ത പാക് സൈനീകനും, സമാധാനം ആഗ്രഹിക്കുന്ന പാക് ജനങ്ങളും പുലര്‍ത്തുന്ന മാന്യതയെങ്കിലും നിങ്ങള്‍ കാണിക്കൂ'' സ്വര മറുപടി ട്വീറ്റില്‍ കുറിച്ചു.
പ്രതിപക്ഷ ബഹുമാനം കൂടാതെയുള്ള വീണാ മാലിക്കിന്റെ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന് വര്ധമാന് പാക് സൈന്യത്തിന്റെ പിടിയിലായത്.