തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ മത്സരിക്കാന്‍ തങ്ങളെ പരിഗണിക്കേണ്ടെന്ന് മോഹന്‍ലാലും മഞ്ജുവും അറിയിച്ചതായി സൂചനകള്‍. മികച്ച നടനും നടിക്കുമുള്ള സാധ്യതാ പട്ടികയിലാണ് ഇവര്‍ ഇടം പിടിച്ചിരുന്നത്. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനിലെയും റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെയും അഭിനയത്തിനാണ് മോഹന്‍ലാല്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. ഒടിയനിലെ മികച്ച പ്രകടനത്തിനും 'ആമി'യിലെ അഭിനയത്തിനുമാണ് മഞ്ജു അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ആമി.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും താന്‍ മത്സരത്തിനില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പതിവു പോലെ ഇക്കുറിയും അദ്ദേഹം നേരത്തെ വിവരമറിയിച്ചിരിക്കുകയാണെന്നാണ് ജൂറി അംഗങ്ങള്‍ സൂചിപ്പിച്ചത് . അതുകൊണ്ടുതന്നെ മികച്ച അഭിനേതാക്കളെ സമ്മര്‍ദ്ദമില്ലാതെ ജൂറിക്കായി . മോഹന്‍ലാലും മഞ്ജുവും സ്വയം ഒഴിഞ്ഞു നിന്നത്
പുരസ്‌കാരത്തെ കൂടുതല്‍ ജനകീയമാക്കി എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടത്. മോഹന്‍ലാലും മഞ്ജുവും ഇപ്പോള്‍ പ്രിയദര്‍ശന്റെ മരയ്ക്കാറില്‍ അഭിനയിച്ചു വരുകയാണ്.