ശ്രീനഗര്‍- ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ സൈനിക വിമാനം തകര്‍ന്നു. അപകട സ്ഥലത്തുനിന്ന് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പാക്കിസ്ഥാന്റെ 16 യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു. ഇവയെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തുരത്തി.
അതിനിടെ, കശ്മീരിലെ എയര്‍പോര്‍ട്ടുകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ലേ, ജമ്മു, ശ്രീനഗര്‍, പഠാന്‍കോട്ട് എയര്‍പോര്‍ട്ടുകളിലാണ് അതീവ ജാഗ്രതക്ക് നിര്‍ദേശം നല്‍കിയത്. സുരക്ഷാ കാരണങ്ങളാല്‍ വ്യോമഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്.