വിമാനം ആകാശച്ചുഴിയില്‍പെട്ട് രണ്ട് ജോലിക്കാര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത-ഗോഎയര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഭൂവനേശ്വറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ഗോഎയറിന്റെ ജി8 761 വിമാനമാണ് കഴിഞ്ഞദിവസം ആകാശച്ചുഴിയില്‍ പെട്ടത്. പരിക്കേറ്റവരെ കൊല്‍ക്കത്ത വിമാനത്താവളത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ഒമ്പത് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. യാത്രക്കാരെല്ലാം സുരക്ഷിതരായി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയതായി ഗോ എയര്‍ വക്താവ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി മോശം കലാവസ്ഥയാണെന്നും ഇതാണ് വിമാനം ആകാശച്ചുഴിയില്‍പ്പെടാന്‍ കാരണമായതെന്നും  ഗോഎയര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

 

Latest News