ചെന്നൈ: സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച ജയലളിതയുടെ ജീവിതം പറയുന്ന മറ്റൊരു സിനിമ പ്രഖ്യാപിച്ച് തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്.
ജയലളിതയുടെ 71ാം ജ•ദിനത്തോടനുബന്ധിച്ചാണ് 'തലൈവി' എന്ന ടൈറ്റിലില്‍ വിജയ് സിനിമാ പ്രഖ്യാപനം നടത്തിയത്.
വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്.
ജയലളിതയുടെ സഹോദരപുത്രന്‍ ദീപക്കില്‍ നിന്ന് വിബ്രി മീഡിയയ്ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സിനിമയുടെ റിസര്‍ച്ചിനുവേണ്ടി സംവിധായകന്‍ ഒന്‍പത് മാസങ്ങള്‍ ചെലവിട്ടതായാണ് വിവരം.
പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന 'ദി അയണ്‍ ലേഡി'യാണ് ജയലളിതയുടെ ജീവിതകഥ പറയുന്ന മറ്റൊരു ചിത്ര0. സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റായിരുന്ന പ്രിയദര്‍ശിനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് 'അയേണ്‍ ലേഡി'.
ആദ്യമായി അഭിനയിച്ച ചിത്രം 'വെണ്‍നിറ ആടൈ' മുതല്‍ അപ്പോളോ ആശുപത്രിയിലെ അവസാന നാളുകള്‍ വരെയുള്ള ജയലളിതയുടെ സിനിമാരാഷ്ട്രീയ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
'തായ്: പുരട്ചി തലൈവി' എന്ന ടൈറ്റിലില്‍ നിര്‍മ്മാതാവ് ആദിത്യ ഭരദ്വാജ് ആണ് ജയലളിതയുടെ മറ്റൊരു ചലച്ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.