യുവതിയുടെ കുളിസീന്‍ പകര്‍ത്തിയ ബോംബെ ഐഐടി വിദ്യാര്‍ത്ഥി അറസ്റ്റില്‍

താനെ- കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവച്ച് യുവതിയുടെ കുളി രംഗം പകര്‍ത്തിയതിന് ബോംബെ ഐഐടി വിദ്യാര്‍ത്ഥിയെ താനെയില്‍ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് പരാതിക്കാരിയായ യുവതി കുളിക്കുന്നതിനിടെ ബാത്ത് റൂമില്‍ രഹസ്യമായി സ്ഥാപിച്ച മൊബൈല്‍ ഫോണ്‍ കണ്ടത്. യുവതി ഉടന്‍ ഭര്‍ത്താവിനെ വിവരമറിയിച്ചു. മൊബൈല്‍ ഫോണ്‍ പുറത്തെടുക്കുന്നത് കണ്ട പ്രതി അവിനാഷ് കുമാര്‍(34) സ്ഥലത്തു നിന്നു ഓടിരക്ഷപ്പെടുന്നതും ദമ്പതികള്‍ കണ്ടു. പിന്നീട് മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഇതേ അപാര്‍ട്‌മെന്റ് കെട്ടിടത്തിലെ പല സ്ത്രീകളുടേയും പുരുഷന്‍മാരുടേയും കുളി രംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്തതായും കണ്ടെത്തിയതായി കപുര്‍ബാവ്ഡി പോലീസ് പറഞ്ഞു. ഓടി രക്ഷപ്പെടുന്നതിനിടെ സമീപ വാസികളാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ ഐപിസി 354-ാം വകുപ്പു പ്രകാരം കേസെടുത്തു.
 

Latest News