ന്യൂദല്‍ഹി: പാക്കിസ്ഥാനുമായി നാം യുദ്ധം ചെയ്യണം, യുദ്ധമല്ലാതെ മറ്റൊരു ഭാഷയും ഇസ്ലാമാബാദിന് മനസിലാകില്ലെന്ന് യോഗ ഗുരു ബാബ രാംദേവ്.
പാക്കിസ്ഥാനിലെ ജനങ്ങളെ കുറിച്ച് നമുക്ക് പരാതികള്‍ ഇല്ല. എന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് യുദ്ധമല്ലാതെ മറ്റൊന്നും മനസിലാകില്ല. കഴിഞ്ഞ 70 വര്‍ഷമായി നാം അവരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും നമുക്ക് 50,000 ആളുകളെ നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോഡി കരുത്തനായ ഒരു നേതാവാണ്. അദ്ദേഹം ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാംദേവ് അറിയിച്ചു.