Sorry, you need to enable JavaScript to visit this website.

ചന്ദാ കൊച്ചാറിനെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ്

മുംബൈ: ഐസിഐസിഐ ബാങ്കിന്റെ മുന്‍ മേധാവിയായ ചന്ദാ കൊച്ചാറിനെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവായ ദീപക് കൊച്ചാര്‍, വീഡിയോ കോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസുണ്ട്.2009-11 കാലയളവില്‍ ആറ് വായ്പകളിലായി 1,875 കോടി രൂപ വീഡിയോ കോണിന് നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 
ഫോറക്‌സ് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഇവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News