Sorry, you need to enable JavaScript to visit this website.

പ്രിയങ്ക നിയമിച്ച ആളെ രാഹുല്‍ പുറത്താക്കി 

ന്യൂദല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചുമതലയേറ്റ ശേഷം നടത്തിയ നിയമനം റദ്ദാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 
ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പാര്‍ട്ടി സെക്രട്ടറിയായി പ്രിയങ്ക നിയമിച്ച കുമാര്‍ ആശിഷിനെയാണ് രാഹുല്‍ ഗാന്ധി പുറത്താക്കിയത്. 2005 ബിഹാര്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ പ്രതിയായ വ്യക്തിയാണ് കുമാര്‍ ആശിഷ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക ഗാന്ധി നയിക്കുന്ന ഉത്തര്‍പ്രദേശ് ടീമില്‍ നിന്നും ഇയാളെ പുറത്താക്കിയത്.
ആശിഷിനെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസേഷന്‍) കെ.സി വേണുഗോപാല്‍ പ്രസ്താവനയില്‍ അറിയിച്ചു. കുമാര്‍ ആശിഷിനെ പ്രിയങ്ക സെക്രട്ടറിയായി നിയമിച്ചതില്‍ ബിഹാറില്‍ നിന്നുള്ള നിരവധി നേതാക്കള്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. ആശിഷിനെ പുറത്താക്കിയില്ലെങ്കില്‍ അത് രാഷ്ട്രീയ എതിരാളികള്‍ പ്രിയങ്കക്കെതിരെ ഉപയോഗിക്കുമെന്ന വാദവും ഉയര്‍ന്നിരുന്നു.

Latest News