ചെന്നൈ-നടന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങളായി. നടനും വ്യവസായിയുമായ വിശാഖന്‍ വണങ്കാമുടിയെയാണ് സൗന്ദര്യ വിവാഹം ചെയ്തത്.
ഭര്‍ത്താവിനൊപ്പം ഐസ്‌ലാന്റില്‍ മധുവിധു ആഘോഷിക്കുന്ന ചിത്രങ്ങള്‍ സൗന്ദര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 15 നായിരുന്നു സൗന്ദര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ അത് ചിലരെ ചൊടിപ്പിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ ആഘാതത്തില്‍ രാജ്യം നടുങ്ങി നില്‍ക്കേ ഇത്തരത്തില്‍ ട്വീറ്റ് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നുവെന്നാണ് സൗന്ദര്യയോട് അവര്‍ ചോദിക്കുന്നത്.
ഭീകരാക്രമണത്തെ അപലപിച്ച് സിനിമാതാരങ്ങളടക്കം രംഗത്ത് വന്നപ്പോള്‍ സൗന്ദര്യ പ്രതികരിച്ചില്ലെന്നാണ് അവരുടെ പരാതി. രണ്ട് ദിവസത്തേക്കെങ്കിലും ഇത്തരം പോസ്റ്റുകള്‍ ഒഴിവാക്കണമെന്നും ചിലര്‍ പറയുന്നു. ഇതിന് തൊട്ടുപിന്നാലെ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സൗന്ദര്യ ട്വീറ്റ് ചെയ്തു.