ന്യൂദല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സ പാക്കിസ്ഥാന്റെ മരുമകളാണെന്നും അതിനാല്‍ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും സാനിയയെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. ബിജെപി എംഎല്‍എ രാജാ സിംഗാണ് കശ്മീരിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഫെബ്രുവരി 14,വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. വയനാട് സ്വദേശി വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പത് സി ആര്‍ പി എഫ് ജവാ•ാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ദര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.