Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനുമായി സൗദി ഇരുപത് ബില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടു

ഏഷ്യൻ പര്യടനത്തിന് തുടക്കം 

റിയാദ്- പാക്കിസ്ഥാന്റെ തെക്ക് പടിഞ്ഞാർ അതിർത്തിയിൽ ജവാദിർ തുറമുഖത്ത് അറാംകോയുടെ 10 ബില്യൺ ഡോളറിന്റെ
എണ്ണ ശുദ്ധീകരണ കേന്ദ്ര നിർമാണം അടക്കം  വിവിധ മേഖലകളിൽ സൗദി അറേബ്യയും പാക്കിസ്ഥാനും 20 ബില്യൺ ഡോളറിന്റെ
ഏഴ് കരാറുകളിൽ ഒപ്പുവെച്ചു. എണ്ണ, ഊർജം മേഖലകളുടെ ചുമതലയുള്ള മന്ത്രിമാരാണ് ഇരുഭാഗത്ത് നിന്നും കരാറുകളിൽ ഒപ്പുവെച്ചത്.
പാക്കിസ്ഥാൻ കൂടുതൽ ശക്തി കൈവരിക്കുമെന്നും ഞങ്ങൾ എക്കാലവും സുഹൃത്തുക്കളായിരിക്കുമെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കരാറുകളിലൊപ്പുവെച്ച ശേഷം നടന്ന ചടങ്ങിൽ പറഞ്ഞു. 
20 ബില്യൺ ഡോളറിന്റെ കരാറുകളിലാണ് ഒപ്പുവെച്ചിരിക്കുന്നത്. സാമ്പത്തികം, ടൂറിസം മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പുവരുത്തും. പാക്കിസ്ഥാനും സൗദിക്കുമിടയിൽ ശോഭന ഭാവിയുണ്ട്. മധ്യപൗരസ്ത്യ ദേശത്തിന്റെ വളർച്ചയിലും ഭാവിയിലും ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. അടുത്ത 15 വർഷത്തിനുള്ളിൽ 50 മില്യൺ ടൂറിസ്റ്റുകൾ സൗദി സന്ദർശിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
നേരത്തെ പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ ബോംബർ വിമാനങ്ങളുടെ അകമ്പടിയോടെ ഖാൻ എയർ ബേസിലാണ് വിമാനം ഇറങ്ങിയത്. പാക്കിസ്ഥാൻ പ്രസിഡന്റ് ഇംറാൻ ഖാൻ, സൈനിക മേധാവി ജനറൽ ഖമർ ജാവേദ് തുടങ്ങിയവർ സ്വീകരിച്ചു. 
ശേഷം ഇംറാൻ ഖാൻ ഓടിച്ചിരുന്ന കാറിലാണ് ഇരുവരും പ്രസിഡന്റിന്റെ വസതിയിലേക്ക് പോയത്. സന്ദർശനം പ്രമാണിച്ച് പ്രധാനപ്പെട്ട റോഡുകളിലെല്ലാം പാക് ഭരണാധികാരികളുടെയും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങൾ കൊണ്ട് അലംകൃതമാക്കിയിരുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായി നാളെ ഇന്ത്യയിലേക്ക് തിരിക്കും. 

Latest News