Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് മാറ്റി വെക്കാം, പാക്കിസ്ഥാനെ  അക്രമിക്കൂ-ഗുജറാത്ത് മന്ത്രി 

അഹമ്മദാബാദ്: പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഗുജറാത്ത് ടൂറിസം മന്ത്രി ഗണപത് സിങ് വാസവ രംഗത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പ് തത്കാലത്തേക്ക് മാറ്റിവെച്ച് പാക്കിസ്ഥാനെ ആക്രമിക്കണമെന്ന് ഗണപത് സിങ് പറഞ്ഞു. സൂറത്തില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് അല്പം വൈകിയാലും കുഴപ്പമില്ല, പാക്കിസ്ഥാനെ പാഠം പഠിപ്പിക്കണമെന്നതാണ് നമ്മള്‍ 125 കോടി ഇന്ത്യക്കാരുടെയും ആവശ്യം. നമ്മുടെ സൈനികരെ കൊന്നൊടുക്കിയ അവര്‍ക്ക് തിരിച്ചടി നല്‍കണം. സൈന്യത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്. തിരിച്ചടി നല്‍കാനുള്ള സമയവും സന്ദര്‍ഭവും തീരുമാനിക്കുമെന്ന് സി.ആര്‍.പി.ആഫ്. പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാ•ാര്‍ക്ക് ചടങ്ങില്‍ മന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.

Latest News