Sorry, you need to enable JavaScript to visit this website.

കൊച്ചിയിലെ  ഫാന്‍സിനോട് സണ്ണി ലിയോണിന്റെ ക്ഷമാപണം 

കൊച്ചി-മലയാളി ആരാധകരെ നിരാശരാക്കികൊണ്ട് കൊച്ചിയില്‍ നടത്താനിരുന്ന വാലന്റൈയ്ന്‍സ് ദിന പരിപാടിയില്‍ നിന്ന് സണ്ണി ലിയോണ്‍ പിന്‍മാറി. ഇത് സംബന്ധിച്ച് താരം ട്വിറ്ററിലൂടെയായിരുന്നു വെളിപ്പെടുത്തിയത്.
പരിപാടിയുടെ പോസ്റ്റര്‍ റെഡ് ക്രോസ്മാര്‍ക്ക് ചെയ്ത് താരം തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയതു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത് എന്നാണ് സണ്ണി പറഞ്ഞത്.
അതേസമയം, പ്രതിഫല തര്‍ക്കമാണ് സണ്ണി പിന്‍മാറാനുള്ള കാരണമെന്നാണ് വിവരം. എന്നാല്‍ ആരാധകര്‍ നിരാശരാകേണ്ടെന്നും മാര്‍ച്ച് 2ന് വനിതാ അവാര്‍ഡിന് താരം പങ്കെടുക്കുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
എം.ജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്‍ര്‍ടെയിന്‍മെന്റ്‌സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന 'വാലന്റൈന്‍സ് നൈറ്റ് 2019' എന്ന പരിപാടി ഇന്നായിരുന്നു നടക്കാനിരുന്നത്. സണ്ണിക്ക് പുറമെ ഗായിക മഞ്ജരിയും വയലിനിസ്റ്റ് ശബരീഷും പരിപാടിയില്‍ പങ്കെടുക്കുമെന്നും ഗായിക തുളസി കുമാറും പ്രശസ്ത ഡാന്‍സ് ഗ്രൂപ്പായ എം.ജെ ഫൈവും സണ്ണിയുടെ കൂടെ കൊച്ചിയിലെത്തുന്നുണ്ടെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Latest News