വാഷിംഗ്ടണ്‍- അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക നൂര്‍ ടഗൗരിയെ പാക്കിസ്ഥാനി നടിയാക്കി വോഗ് മാഗസിന്‍. ഫെബ്രുവരി ലക്കം മാഗസിനില്‍ ഫോട്ടോ കണ്ട സന്തോഷത്തോടെ തുറന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയെന്ന് നൂര്‍ ടഗൗരി പറഞ്ഞു.
പാക് നടി നൂര്‍ ബുഖാരിയെന്നാണ് അമേരിക്കയില്‍ വളര്‍ന്ന നൂര്‍ ടഗൗരിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹിജാബ് ധരിച്ച് പ്ലേബോയ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ട് നൂര്‍ ടഗൗരി നേരത്തെ വാര്‍ത്തകളില്‍ ഇടംപടിച്ചിട്ടുണ്ട് .