മൂന്നാര്‍:ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്. മൂന്നാര്‍മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപമാണ് അപകടം സംഭവിച്ചത്.
ജയശ്രീ കാറിലേക്കു കയറാന്‍ ശ്രമിക്കുമ്പോള്‍ പുറകില്‍ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ജയശ്രീയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.