ജക്കാര്‍ത്ത: മൊബൈല്‍ മോഷണത്തിന് പിടിയിലായ പ്രതിയുടെ കഴുത്തില്‍ വിഷപ്പാമ്പിനെ ചുറ്റി പോലീസ് ചോദ്യം ചെയ്തത് വിവാദമായി. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് സംഭവം. കൈ പിറകില്‍ കെട്ടിയ നിലയിലാണ് യുവാവ് ഇരിക്കുന്നത്. ഇടയ്ക്ക് ഉദ്യോഗസ്ഥന്‍ പാമ്പിനെ യുവാവിന്റെ മുഖത്തേക്ക് ഇടുന്നതും ദൃശ്യങ്ങളിലുണ്ട്. മൊബൈല്‍ ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ടാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ചുവെന്ന് പറയിക്കാനാണ് പോലീസിന്റെ ക്രൂരമായ പെരുമാറ്റം. നീ എത്ര തവണ മൊബൈല്‍ മോഷ്ടിച്ചുവെന്ന ചോദ്യത്തിന് പേടിച്ചരണ്ട യുവാവ് രണ്ട് പ്രാവശ്യം എന്ന് കുറ്റസമ്മതം നടത്തുന്നുമുണ്ട്.
വീഡിയോ പുറത്തുവന്നതോടെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതൊരു ~ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.