ന്യൂദല്‍ഹി-തലസ്ഥാനത്ത് കരോള്‍ബാഗ് പ്രദേശത്ത് ഹോട്ടല്‍ അര്‍പിത് പാലസിലുണ്ടായ അഗ്നിബാധയില്‍ ഒരു കുട്ടിയടക്കം ഒമ്പതു പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഹോട്ടലില്‍ തീപ്പിടിത്തമുണ്ടായത്. ഏഴു പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമാണ് മരിച്ചതെന്ന് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. തീയണക്കാനായി 20 ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഹോട്ടലിലെ രണ്ട് ജീവനക്കാര്‍ നാലാം നിലയില്‍നിന്ന് താഴേക്ക് ചാടിയാണ് രക്ഷപ്പെട്ടത്.