ന്യൂദല്‍ഹി- ട്വിറ്ററിലും പ്രിയങ്കയെ പിന്തുണക്കാന്‍ ആയിരങ്ങള്‍. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റര്‍ പ്രവേശനം ആഘോഷമാക്കിയിരിക്കുകയാണ് പ്രവര്‍ത്തകര്‍. ഇന്നലെ രാവിലെ ആരംഭിച്ച പ്രിയങ്കയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വൈകിട്ടായപ്പോള്‍ പിന്തുടരുന്നവരുടെ എണ്ണം 1,17,000 കടന്നു.
തിങ്കളാഴ്ച രാവിലെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ലഖ്നൗവിലെത്തുന്നതിന് മുന്നോടിയായാണ് പ്രിയങ്ക ട്വിറ്ററില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്നത്. പ്രിയങ്ക ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചെന്ന വിവരം കോണ്‍ഗ്രസ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിച്ചത്. ഒരു ട്വീറ്റ് പോലും ചെയ്യാതെ ട്വിറ്റര്‍ പ്രിയങ്കയ്ക്കു ബഌ ടിക്ക് നല്‍കുകയും ചെയ്തു. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണു പ്രിയങ്കയ്ക്ക് അക്കൗണ്ട് ഉണ്ടായിരുന്നത്.