2019 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പായി മോഡി സര്‍ക്കാരിന്റെ അഴിമതികളും ജനദ്രോഹനയങ്ങളും ജനങ്ങളില്‍ എത്തിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
നേതാക്ക•ാരുടെ വായ്പ്പോരുകളും, ചുവരെഴുത്തുകളും, സോഷ്യല്‍ മീഡിയ പ്രചരണങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി നടന്നു വരികയാണ്. ഇന്‍സ്റ്റഗ്രാമില്‍ ആരംഭിച്ച വേഡ് പസില്‍ ഗെയിമാണ് ഏറ്റവും അവസാനമായി ബിജെപിയ്ക്കെതിരെ ആയുധമായി കോണ്‍ഗ്രസ് കണ്ടെത്തിയിരിക്കുന്നത്.
ഒരു ഗെയിം എന്നതിനപ്പുറം മോഡി സര്‍ക്കാറിന്റെ അഴിമതികള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ് കോണ്‍ഗ്രസിന് ഇത്.
ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ചിരിക്കുന്ന ഗെയിമില്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് നടന്ന പത്ത് അഴിമതികള്‍ വേഡ് പസിലിലൂടെ കണ്ടെത്താനാണ് കോണ്‍ഗ്രസിന്റെ ചലഞ്ച്.
മോദിയുടെ അഴിമതികളെ കണ്ടെത്തു എന്നതാണ് വേഡ് പസില്‍ ഗെയിമിന് നല്‍കിയിരിക്കുന്ന പേര്. ഉത്തരങ്ങള്‍ ശരിയാവുകയും 3 സുഹൃത്തുകള്‍ക്ക് ടാഗ് ചെയ്യുകയും ചെയ്താല്‍ വിജിയികള്‍ക്ക് പതിനായിരം രൂപയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനം.
ഗെയിമിന്റെ ആദ്യ ഘട്ട മത്സരം ഫെബ്രുവരി 10 ന് അവസാനിച്ചു. അടുത്ത ഘട്ടം ഉടന്‍ തന്നെ തുടങ്ങുമെന്നാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ വിഭാഗം അറിയിക്കുന്നത്.
മോദിയുടെ അഴിമതികള്‍ കണ്ടെത്തി ആസ്വദിക്കൂ എന്ന സന്ദേശത്തോടു കൂടി കറപ്റ്റ് മോദിയെന്ന് സൈറ്റ് അനേകം പേരെ ആകര്‍ഷിക്കുന്നുണ്ട്. മോദിസര്‍ക്കാറിനും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഭരണകൂടങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന് അഴിമതി ആരോപണങ്ങള്‍ അക്ഷരമാല ക്രമത്തില്‍ അവതരിപ്പിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയം.