പ്രണയ ദിനത്തില്‍ ജോഡി ഇല്ലാത്തവര്‍ക്ക് ഫ്രീ ചായ വാഗ്ദാനം ചെയ്ത് അഹ്മദാബാദിലെ 'എം.ബി.എ ചായ് വാല'. പ്രണയ ദിന0 എങ്ങനെ വ്യത്യസ്തമാക്കമെന്ന ചിന്തയിലാണ് എം.ബി.എ ചായ് വാല എന്ന കഫെ ഈ കൗതുകമുണര്‍ത്തുന്ന ആശയവുമായെത്തിയത്.
ഈ ആശയം മറ്റുള്ളവരിലേക്ക് എത്തിക്കാനായി ഫേസ്ബുക്കില്‍ ഒരു ഇവന്റ് പേജും തയാറാക്കി എംബിഎ ചായ് വാലയുടെ ഉടമസ്ഥനായ പ്രഫുല്‍ ബില്ലോരെ.
മറ്റ് കഫേകളും റസ്റ്ററന്റുകളും പ്രണയ ജോഡികള്‍ക്ക് എന്ത് വ്യത്യസ്തമായി നല്‍കാമെന്ന് ചിന്തിച്ചപ്പോള്‍ പ്രഫുല്‍ ചിന്തിച്ചത് ജോഡിയില്ലാത്ത 'സിംഗിള്‍'സിനെ കുറിച്ചാണ്.
തിരക്കൊഴിവാക്കാനായി പ്രണയദിനത്തില്‍ വൈകിട്ട് 7 മണി മുതല്‍ 10 മണി വരെയാണ് ഫ്രീ ചായ ലഭിക്കുക. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാ 'സിംഗിള്‍'സിനും ഇവിടെ നിന്ന് ചായ കുടിയ്ക്കാവുന്നതാണ്.
വരുന്നവര്‍ സിംഗിള്‍ ആണോ എന്ന് തെളിയിക്കേണ്ട ആവശ്യമില്ലെന്നും വരുന്നവര്‍ സത്യസന്ധരായിരിക്കണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും പ്രഫുല്‍ പറയുന്നു.
35 തരം ചായ, മാഗി, ബണ്‍ മസ്‌ക, ബ്രെഡ് ബട്ടര്‍, സാന്‍വിച്ച്, ഫ്രഞ്ച് ഫ്രൈസ് അങ്ങനെ നിരവധി ഭക്ഷണ വിഭവങ്ങള്‍ക്ക് പേര് കേട്ട കഫെയാണ് വസ്ത്രാപൂരിലെ 'എംബിഎ ചായ് വാല'.