Sorry, you need to enable JavaScript to visit this website.

ആലിയ കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവ- കങ്കണ 

മുംബൈ:വിവാദങ്ങള്‍ പതിവായി ഇടംപിടിക്കുന്ന നായികയാണ് കങ്കണ റണാവത്.ഏറ്റവുമൊടുവില്‍ മണികര്‍ണികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ നടി ആലിയ ഭട്ടിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി താരം രംഗത്ത്. ആലിയ കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവയാണെന്നാണ് കങ്കണയുടെ വിമര്‍ശനം. റാസി സിനിമയുടെ ട്രെയിലര്‍ താന്‍ ആലിയക്ക് അയച്ചുകൊടുത്തിരുന്നുവെന്നും എന്നാല്‍ ചിത്രത്തെ പ്രമോട്ട് ചെയ്യാന്‍ ആലിയ ഒന്നും ചെയ്തില്ലെന്നും കങ്കണ വിമര്‍ശിച്ചു കുടാതെ മണികര്‍ണിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലെല്ലാം ആലിയ മൗനം പാലിച്ചു. തന്റെ സിനിമക്കു വേണ്ടി ആലിയ ഒന്നും ചെയ്തില്ലെന്നും കങ്കണ കുറ്റപ്പെടുത്തി.
എന്നാല്‍ മണികര്‍ണികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ താന്‍ അറിഞ്ഞിരുന്നില്ലെന്നും ഷൂട്ടിങ്ങ് തിരക്കിലായിരുന്നുവെന്നുമാണ് ആലിയ പ്രതികരണം. കങ്കണയെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ അതിന് ക്ഷമ ചോദിക്കുന്നുവെന്നും ആലിയ പറഞ്ഞു
കങ്കണ വാക്‌പോര് തുടര്‍ന്നു മണികര്‍ണികയെ ചുറ്റിപ്പറ്റി നടക്കുന്നത് താനുമായി ബന്ധപ്പെട്ട വിവാദം മാത്രമാണെന്നാണോ ആലിയ കരുതിയിരിക്കുന്നതെന്നും കങ്കണ ചോദിച്ചു. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു സിനിമയെ സംബന്ധിച്ച് ബോളിവുഡ് മൗനം പാലിക്കുകയാണെന്നും താരം കുറ്റപ്പെടുത്തി.
എന്നാല്‍ ഇതുകൊണ്ടും കങ്കണ വാക്‌പോര് നിര്‍ത്താന്‍ തയ്യാറായില്ല. മണികര്‍ണികയെ ചുറ്റിപ്പറ്റി നടക്കുന്നത് താനുമായി ബന്ധപ്പെട്ട വിവാദം മാത്രമാണെന്നാണോ ആലിയ കരുതിയിരിക്കുന്നതെന്നും കങ്കണ ചോദിച്ചു. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു സിനിമയെ സംബന്ധിച്ച് ബോളിവുഡ് മൗനം പാലിക്കുകയാണെന്നും താരം കുറ്റപ്പെടുത്തി.
തന്റെ സിനിമയെ ആലിയ ഭയക്കുന്നതെന്തു കൊണ്ടാണ് സ്ത്രീശാക്തീകരണത്തെയും ദേശീയതയെയും പിന്തുണക്കുന്ന സിനിമക്കൊപ്പം നില്‍ക്കണമെന്നാണ് ഞാന്‍ മുന്നോട്ടു വെയ്ക്കുന്ന നിര്‍ദേശം. സ്വന്തമായി ശബ്ദമുയര്‍ത്താന്‍ കഴിവിലെങ്കില്‍ ആലിയ നേടിയതൊന്നും വിജയങ്ങളല്ലെന്നും കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവ മാത്രമാണ് ആലിയയെന്നും കങ്കണ കുറ്റപ്പെടുത്തി.

Latest News