ചെന്നൈ- മുംബൈയിലെ ധാരാവിയില്‍ നടന്ന സ്ലം ഡോഗ് മില്യനയറിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചതിന്റെ പത്താം വാര്‍ഷികാഘോഷ ചടങ്ങില്‍ മകള്‍ ഖദീജ നിഖാബ് അണിഞ്ഞെത്തിയത് വിവാദമായതിനു പിന്നാലെ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്‍ മക്കളുടെ ഫോട്ടോ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഖദീജ നിഖാബ് അണിഞ്ഞിരിക്കുന്ന പുതിയ ഫോട്ടോയാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കൂടെ റഹ്മാന്റെ മറ്റു മക്കളായ റഹീമയും എ.ആര്‍ അമീനും ഉണ്ട്. മധ്യത്തില്‍ ഒരു കസേരയിലാണ് ഖദീജ ഇരിക്കുന്നത്. ഒരു മാഗസിന്‍ ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രമാണിത്. റഹ്മാന്റെ മൂന്നു മക്കളും ഫാഷന്‍ വസ്ത്രങ്ങള്‍ അണിഞ്ഞാണ് പോസ് ചെയ്തിരിക്കുന്നത്. ഖദീജ തലമറയ്ക്കുകയും നിഖാബ് അണിയുകയും ചെയ്തിട്ടുണ്ട്.
നേരത്തെ വിവാദമായ പരിപാടിയില്‍ നിഖാബ് അണിഞ്ഞ ഖദീജ ശ്രേദ്ധയമായ പ്രസംഗവും നടത്തിയിരുന്നു. ഈ ചിത്രം പുറത്തു വന്നതോടെ മകളെ നിഖാബണിയാന്‍ നിര്‍ബന്ധിക്കുന്ന റഹ്മാന്റെ കാപട്യം പുറത്തായി എന്ന പേരില്‍ ട്രോളര്‍മാര്‍ കടന്നാക്രമണവും നടത്തിയിരുന്നു. എന്നാല്‍ റഹ്മാന്റെ ഭാര്യയും മറ്റൊരു മകളും നിഖാബ് അണിയുന്നവരല്ല. ഭാര്യയും രണ്ടു പെണ്‍മക്കളും നിത അംബാനിക്കൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് റഹ്മാന്‍ ആദ്യം വിവാദത്തോട് പ്രതികരിച്ചത്.