ലണ്ടന്‍- ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പറന്നയുര്‍ന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച ലാന്‍ഡ് ചെയ്തത് അതിസാഹസികമായി. ആദ്യം റണ്‍വേയില്‍ തൊട്ട വിമാനം ആഘാതത്തില്‍ നിലംവിട്ടു പൊങ്ങുന്നതും സമയോജിത ഇടപെടലിലൂടെ പൈലറ്റ് വിമാനത്തെ വീണ്ടും ഉയര്‍ത്തുന്നതും ശ്വാസം അടക്കിപ്പിടിച്ചു മാത്രമെ കാണാനാകൂ. (വിഡിയോ താഴെ). ലാന്‍ഡിംഗ് സമയത്ത് ഹീത്രൂ വിമാനത്താവളത്തില്‍ അടിച്ചു വീശിയ ശക്തിയേറിയ കാറ്റാണ് വിമാനത്തെ അപകടത്തിന്റെ വക്കിലെത്തിച്ചത്. ആടിയുലഞ്ഞാണ് റണ്‍വേയിലേക്ക് വിമാനം താഴ്‌ന്നെത്തിയത്. നിലംതൊട്ടയുടന്‍ നില്‍പ്പുറക്കാതെ പൊങ്ങി. ഉടന്‍ പൈലറ്റ് വിമാനത്തെ വീണ്ടും ഉയര്‍ത്തുകയായിരുന്നു. പാഴായ ഈ ലാന്‍ഡിംഗിന്റെ നെഞ്ചിടിപ്പേറ്റുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീണ്ടും പറന്നുയര്‍ന്ന വിമാനം വിമാനത്താവളത്തെ വട്ടമിട്ടു പറന്ന ശേഷമാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.
സാഹസിക നീക്കം നടത്തിയ പൈലറ്റിനെ പ്രശംസയില്‍ മൂടുകയാണ് സോഷ്യല്‍ മീഡിയ. ഇന്നലെ നടന്ന ഈ സംഭവത്തിന്റെ ദൃശ്യം ട്വിറ്ററിലെ ഒരു അക്കൗണ്ടല്‍ മാത്രം 29 ലക്ഷം പേരാണ് കണ്ടത്. ഹൈദരാബാദില്‍ നിന്ന് പറന്നുയര്‍ന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് 276 വിമാനം 18 സെക്കന്‍ഡ് വൈകിയാണ് ലണ്ടനില്‍ ഇറങ്ങിയത്. ബ്രിട്ടീഷ് സമയം ഉച്ചയ്ക്ക് 12.30-നായിരുന്നു ഇറങ്ങേണ്ട സമയം. തങ്ങളുടെ പൈലറ്റുമാര്‍ക്ക് ഇത്തരം ലാന്‍ഡിങ് നടത്താന്‍ മികച്ച പരിശീലനം നല്‍കുന്നുണ്ടെന്നും ഏറ്റവും ഉയര്‍ന്ന നൈപുണ്യമുള്ളവരാണ് തങ്ങളുടെ പൈലറ്റുമാരെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് പ്രതികരിച്ചു. വിഡിയോ കാണാം...
We are live now on our Elite Channel from #Heathrow and witnessed this insane #TOGA ! Well done pilot! @British_Airways #BA276 #StormErik pic.twitter.com/WMEvJ4P387
— BIG JET TV (@BigJetTVLIVE) February 8, 2019