തങ്ങള്‍ ആരോടും രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നില്ലെന്ന് ട്വിറ്റര്‍. ട്വിറ്ററിന്റെ നയങ്ങള്‍ ഇന്ത്യയിലെ ജീവനക്കാര്‍ പ്രാവര്‍ത്തികമാക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് ട്വിറ്ററിന്റെ ഗ്ലോബല്‍ പബ്ലിക് പോളിസി മേധാവി കോളിന്‍ ക്രോവെല്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
ബി.ജെ.പി ഉള്‍പ്പടെയുള്ള വലതുപക്ഷ നിലപാടുകളുള്ളവര്‍ക്കെതിരെയാണ് ട്വിറ്റര്‍ നിലകൊള്ളുന്നത്, അത്തരം അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്യുകയാണ്. ഇടതുപക്ഷ അക്കൗണ്ടുകളോട് ട്വിറ്റര്‍ അമതിമായ താല്‍പര്യം കാണിക്കുന്നു. അവരില്‍നിന്നു വിദ്വേഷ പ്രസംഗങ്ങളും അധിക്ഷേപകരമായ പോസ്റ്റുകളുണ്ടായിട്ടും അവ നീക്കം ചെയ്യുന്നില്ലെന്നുമുള്ള ആരോപണങ്ങളാണ് ട്വിറ്ററിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
ഈ കാരണം ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തില്‍ ഐ.ടി മന്ത്രാലയം പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്ററി കമ്മിറ്റി ട്വിറ്ററിന് സമന്‍സ് നല്‍കിയിരുന്നു.
എന്നാല്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ താല്‍പര്യങ്ങളുടേയും അടിസ്ഥാനത്തിലല്ല കമ്പനിയുടെ നയങ്ങള്‍ കെട്ടിപ്പടുത്തതെന്ന് ട്വിറ്ററിന്റെ ഗ്ലോബല്‍ പബ്ലിക് പോളിസി മേധാവി കോളിന്‍ ക്രോവെല്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ഇന്ത്യയിലെ ജീവനക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നില്ല. അധിക്ഷേപകരവും വിദ്വേഷപരവും ആയ പെരുമാറ്റങ്ങള്‍ക്കെതിരെ രാഷ്ട്രീയവും ആശയപരവുമായ കാര്യങ്ങള്‍ പരിഗണിക്കാതെ നടപടി സ്വീകരിക്കണമെന്നാണ് ട്വിറ്ററിന്റെ നിലപാട്.