ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്ഗഢിലെ റായ്ഗഡ് ജില്ലയില്‍ പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്ത അദ്ദേഹം കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. 55 കൊല്ലം പാവങ്ങളെ തിരിഞ്ഞു നോക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തന്റെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു..
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും ഊര്‍ജ്ജസ്വലരാക്കാനാണ് റാലികൊണ്ട് ഉദ്ദേശിക്കുന്നത്.
ഫെബ്രുവരി 8 മുതലുള്ള അഞ്ച് ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്ത് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. വെള്ളിയാഴ്ച ഛത്തീസ്ഗഢിലെത്തിയ പ്രധാനമന്ത്രി ശനിയാഴ്ച പശ്ചിമ ബംഗാളും ഞായറാഴ്ച ജമ്മുകാശ്മീരും സന്ദര്‍ശിക്കും.
ഛത്തീസ്ഗഢിലെത്തിയ പ്രധാനമന്ത്രി നിരവധി പദ്ധതികള്‍ക്ക് തുടക്കമിട്ടു. നിയമാസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ഛത്തീസ്ഗഢ് സന്ദര്‍ശിക്കുന്നത്.
വെള്ളിയാഴ്ച പശ്ചിമ ബംഗാളിലെ ജല്പായ്ഗുഡിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപാത 31 ഡിയുടെ നാലുവരി പാതയുടെ ശിലാസ്ഥാപനം നടത്തും. 41.7 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പാതയ്ക്കുള്ളത്.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 11 സീറ്റില്‍ 10 എണ്ണവും ബിജെപി സ്വന്തമാക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ നവംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍നിന്നും വന്‍ തോല്‍വിയാണ് പാര്‍ട്ടിയ്ക്ക് നേരിടേണ്ടി വന്നത്. ആകെയുള്ള 90 സീറ്റുകളില്‍ 15 സീറ്റ് മാത്രമാണ് പാര്‍ട്ടിയ്ക്ക് നേടാന്‍ കഴിഞ്ഞത്.