കുവൈറ്റ്: കല്യാണം കഴിഞ്ഞ് മൂന്നു മിനിറ്റില്‍ വിവാഹമോചനത്തിന് അപേക്ഷിച്ച് യുവതി. കുവൈറ്റിലാണ് സംഭവം. നിയമപ്രകാരം വിവാഹ കരാറില്‍ ഒപ്പു വെച്ച് പുറത്തേക്കിറങ്ങിയ യുവതി ഭര്‍ത്താവ് തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാഹമോചന അപേക്ഷ നല്‍കിയത്.
കോടതിയില്‍ നിന്നും തിരിച്ച് നടക്കവെ താഴെ വീഴാന്‍ പോയ തന്നെ വരന്‍ പരിഹസിക്കുകയും 'മന്ദബുദ്ധി'യെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്നാണ് വധു പറഞ്ഞത്.
മോശമായ പദപ്രയോഗങ്ങള്‍ കൊണ്ടുള്ള അപമാനം സഹിക്കാനാവാതെ വധു അപ്പോള്‍ തന്നെ തിരികെ കോടതിയിലേക്ക് കയറിപ്പോയി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു.
വിവാഹം രജിസ്റ്റര്‍ ചെയ്ത ജഡ്ജി അപേക്ഷ അംഗീകരിച്ച് ഉടന്‍ തന്നെ വിവാഹമോചനവും അനുവദിച്ചു. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത അറബ് സമൂഹത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.