മുംബൈ: സീ ഫുഡിലൂടെ ഭക്ഷ്യ വിഷബാധയേറ്റ് പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗം ആശുപത്രിയില്‍. ഒഡീഷയിലെ ജയ്പൂരില്‍ വച്ച് ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ചതാണ് സോനുവിനു വിനയായത്. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്നുള്ള തന്റെ സ്വന്തം ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചുക്കൊണ്ട് താരം തന്നെയാണ് വിവരം പുറത്തു വിട്ടത്.
ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇടത് കണ്ണിന് വീക്കം ഉണ്ടെന്നും സോനു നിഗം കുറിപ്പില്‍ പറയുന്നു. ചികിത്സ പുരോഗമിക്കുകയാണെന്നും ഉടന്‍ സുഖം പ്രാപിച്ച് ജയ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കുമെന്നും സോനു പറഞ്ഞു. ക്ഷണത്തില്‍ നിന്നുണ്ടാകുന്ന അലര്‍ജി അപകടകരമാണെന്നും തന്റെ കാര്യത്തില്‍ മത്സ്യവിഭവങ്ങളില്‍ നിന്നാണ് അലര്‍ജിയുണ്ടായത്. ആശുപത്രി അടുത്തില്ലായിരുന്നെങ്കില്‍ താനിപ്പോള്‍ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ലയെന്നും താരം പറയുന്നു. തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും സംഘത്തിനും നന്ദി പറയുന്നുവെന്നും സോനു നിഗം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.